ഫരിദാബാദ് കത്തീഡ്രൽ ദേവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 24, 2025
- 1 min read

ഫരിദാബാദ്: ഫരിദാബാദ് അതിരൂപതയുടെ ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 28, 29, 30, തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു. നവംബർ 28 വെള്ളിയാഴ്ച വൈകുന്നേരം 07.00 മണിക്ക് കത്തീഡ്രൽ വികാരി ഫാ.റോണി തോപ്പിലാൻ തിരുനാൾ കൊടിയുയർത്തും. തുടർന്ന് അതിരൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ റാസ കുർബ്ബാന നടത്തപ്പെടും. നവംബർ 29 ശനിയാഴ്ച സെൻ്റ് പീറ്റേഴ്സ് മാസ് സെൻ്ററിൽ വൈകുന്നേരം 5 മണിക്ക് വി. കുർബാനയും തുടർന്ന് ഇടവകദിനാഘോഷവും നടത്തപ്പെടുന്നു. നവംബർ 30 ന് ഞായറാഴ്ച രാവിലെ 8.00 മണിക്ക് കിരീടസമർപ്പണം, പ്രസുദേന്തി വാഴ്ച , തിരുനാൾ കുർബ്ബാന, വിവിധ യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ പ്രദക്ഷിണം എന്നിവ നടത്തപ്പെടുന്നതാണ്.










Comments