top of page

വേൾഡ് മലയാളി കൗൺസിൽ ഡൽഹി NCR പ്രൊവിൻസുകളുടെ ഓണാഘോഷം

ന്യൂസ് ബ്യൂറോ , ഡൽഹി
15 hours ago
1 min read

വേൾഡ് മലയാളി കൌൺസിൽ ഇന്ത്യ റീജിയന്റെ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, നോർത്ത് ഡൽഹി, ഈസ്റ്റ്‌ ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി പ്രൊവിൻസുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം വരുന്ന ഞായറാഴ്ച, സെപ്റ്റംബർ 27 വൈകുന്നേരം മൂന്നു മണി മുതൽ സെക്ടർ 8 ആർ കെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പ്രശസ്ത സിനിമാനടനും, നിർമ്മാതാവും, സംവിധായകനും ഗിന്നസ് റിക്കോർഡുടമയുമായ അജയകുമാർ (ഗിന്നസ് പക്രു) ആണ് മുഖ്യഥിതി. ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും സാമൂഹികസാസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിന് വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ടും ഇന്ത്യ റീജിയൻ ഇൻചാർജുമായ ശ്രീ. ഡോമിനിക് ജോസഫ്, ഇന്ത്യ റീജിയൻ പ്രസിഡന്റ്‌ ശ്രീ. ശശി ധരൻ തുടങ്ങിയവർ നേതൃത്വം നൽകും.

കലാ സാംസ്‌കാരിക രംഗത്തുള്ളവരെ ആദരിക്കുന്നതോടൊപ്പം, പ്രശസ്ത കലാകാരൻ ഡോ.ജോൺ ഫിലിപ്പോസിന്റെ ലൈവ് പെയിന്റിംഗ്, വടം വലി മത്സരം, തിരുവാതിര, കൈകൊട്ടിക്കളി, തുടങ്ങി വിവിധ കലാപരിപാടികൾ, ഡൽഹിയിലെ നാല് കേരള സ്കൂളുകളിൽ നിന്നും ഓരോ വിദ്യാർത്ഥിക്ക് വീതം ഒരു വർഷത്തെ ജോസഫ് ചാക്കോ മെമ്മോറിയൽ സ്കോളർഷിപ് വിതരണം, ഓണസദ്യ, സമ്മാനകൂപ്പൺ നറുക്കെടുപ്പ് തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം ജനറൽ കൺവീനറും, ഉത്തർപ്രദേശ് പ്രൊവിൻസ് പ്രസിഡന്റുമായ ശ്രീ. മുരളീധരൻ പിള്ളൈ, ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി ശ്രീ. ഷിജു ജോസഫ് എന്നിവർ അറിയിച്ചു.

എല്ലാ മലയാളികളെയും വേൾഡ് മലയാളി കൗൺസിലിന്റെ ഓണാഘോഷത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിക്കുന്നു. സൗജന്യപാസ്സുകൾക്കായി ബന്ധപ്പെടേണ്ട നമ്പർ : +91 98101 33504, 9873064428,


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page