ഡിഎംഎ വസുന്ധര എൻക്ലേവ് ഏരിയ ഓണാഘോഷം സെപ്റ്റംബർ 26 ശനിയാഴ്ച മഹാരാജാ അഗ്രസേൻ കോളേജ് ഓഡിറ്റോറിയത്തിൽ

ന്യൂ ഡൽഹി: ഡിഎംഎ വസുന്ധര എൻക്ലേവ് ഏരിയയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 26 ശനിയാഴ്ച വസുന്ധരാ എൻക്ലേവിലെ മഹാരാജാ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ അരങ്ങേറും.ഏരിയ ചെയർമാൻ മുരളീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ദൂരദർശന്റെ മുൻ ഡയറക്ടർ ജനറലും ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയും നിലവിൽ സെന്റർ ഫോർ ക്രീയേറ്റീവ് ഇക്കോണമി ആൻഡ് പബ്ലിക് പോളിസി (സി-സിഇപിപി), എൻഐടി കോഴിക്കോട്-ൽ പ്രൊഫസർ ഓഫ് പ്രാക്ടീസ് & ചെയർപേഴ്സണുമായ കെ സതീഷ് നമ്പൂതിരിനാട്, ഐഐഎസ് (റിട്ട.) മുഖ്യാതിഥിയാവും. ഏരിയ സെക്രട്ടറി പ്രീതാ രമേശ് സ്വാഗതം ആശംസിക്കും.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്യും. ഏരിയ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ മുനേഷ് ധേഡ, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ വൈസ് ചെയർമാൻ പ്രദീപ് നായർ, വനിതാ വിഭാഗം കൺവീനർ സി കെ ശ്രീജാ, ട്രെഷറർ എസ് രാധിക, ജോയിന്റ് സെക്രട്ടറിമാരും ഓണം പ്രോഗ്രാം കൺവീനർമാരുമായ ഉണ്ണിക്കൃഷ്ണ കുറുപ്പ്, സുജാതാ ഈശ്വർ എന്നിവർ പ്രസംഗിക്കും.
ചടങ്ങിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും.
തുടർന്ന് തിരുവാതിരകളി, ഓണപ്പാട്ട്, കൃഷ്ണലീല, സിനിമാറ്റിക് ഡാൻസ്, മലയാള സിനിമാ ഗാനങ്ങൾ, നാടൻപാട്ട്, ഹാസ്യനാടകം, താളദീപം തുടങ്ങി വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് ചാരുതയേകും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9911007973, 8097136998, 9871981003 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





Comments