top of page

വേൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് പ്രൊവിന്‍സ്‌ന്‍റെ 2025-27 കാലാവധിയിലേക്കുള്ള ജനറൽ കൗൺസിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 8
  • 1 min read
ree

ൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് പ്രൊവിന്‍സ്‌ന്‍റെ 2025-27 കാലാവധിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജനറൽ കൗൺസിൽ യോഗത്തില്‍ വെച്ച് നടന്നു. കഴിഞ്ഞ കാലയളവില്‍ നടന്ന സുസ്തര്‍ഹ്യമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് പുതിയ ചെയര്‍മാനായി എ എം രാജനെയും, പ്രസിഡണ്ടായി മോഹന്‍ ബി നായരെയും, ജനറല്‍ സെക്രെട്ടറി ആയി ഡോ. ഇ. കെ ദാമോദരനെയും, ട്രഷറർ ആയി രാജന്‍ നായരെയും തിരഞ്ഞെടുത്തു.

ree

കൂടാതെ വൈസ് ചെയര്‍മാന്‍മാരായി ദേവരാജ്, ഡോ മേബില്‍ തോമസ്‌, വൈസ് പ്രസിഡന്‍റമാരായി എം കെ സി പിള്ള, പ്രേമചന്ദ്രന്‍ എന്നിവരെയും ജോയിന്‍റ് സെക്രെട്ടറിമാരായി ടി എന്‍ കെ നായരെയും, ജോയിന്‍റ ട്രെഷററായി അനൂപ്പ് കുമാറിനെയും തിരഞ്ഞെടുത്തു.


ഡബ്ല്യുഎംസിയുടെ ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. ലോകമെമ്പാടുമുള്ള ഡബ്ല്യുഎംസിയുടെ പ്രധാന പ്രവർത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഗുജറാത്ത് പ്രവിശ്യയുടെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page