top of page

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല രക്ഷാധികാരി ശിബിരം നടത്തി

ന്യൂസ് ബ്യൂറോ , ഡൽഹി
11m
1 min read

സന്ത് കുഞ്ച്: ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മുതിർന്ന പ്രവർത്തകർക്കായി രക്ഷാധികാരി ശിബിരം, പ്രവർത്തക ശിബിരം, ഭഗിനി ശില്പശാല എന്നിവ 15/11/2026, ഞായറാഴ്ച വസന്ത് വിഹാറിലെ ലളിത് മഹാജൻ സകൂളിൽ വെച്ച് നടത്തി.

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല കാര്യദർശി ഗിരീഷ് എസ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖലാ അധ്യക്ഷൻ വി എസ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരിമാർ ബാലഗോകുല പ്രവർത്തനങ്ങളിൽ വഹിക്കുന്ന പങ്ക്, മാതൃകാ രക്ഷാധികാരിമാർ എങ്ങിനെ ആയിരിക്കണം, ബാലഗോകുലം പാഠ്യപദ്ധതി, ബാലഗോകുലം ക്ലാസ്സുകളുടെ വിവിധ കാലാംശങ്ങളുടെ പ്രസക്തിയും കാലിക പ്രസക്തിയും തുടങ്ങി വിവിധ വിഷയങ്ങളിൽ മുതിർന്ന പ്രവർത്തകർ ക്ലാസുകൾ നയിച്ചു.


ബാലഗോകുലം സംസ്ഥാന സമിതി ഭാരവാഹികൾ ആയ പി കെ സുരേഷ്, കെ വി രാമചന്ദ്രൻ, വിജയകുമാർ മെനുംപുറത്ത്, മോഹന കുമാർ പി പി തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.


ഭഗിനിമാർക്കായി നടത്തിയ ഭഗിനി ശില്പശാലയിൽ ആരോഗ്യ പരിചരണം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡോക്ടർ എസ് ദീപ, കാൻസർ അവബോധം വിഷയത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സീനിയർ നഴ്സിംഗ് ഓഫീസർമാരായ വി മാത്യു വർഗീസ്, സീന കൃഷ്ണമൂർത്തി എന്നിവർ ക്ലാസുകൾ നയിച്ചു.


മേഖലയിലെ 12 ബാലഗോകുലങ്ങളിൽ നിന്ന് 150 ഓളം കാര്യകർത്താക്കൾ പങ്കെടുത്ത ചടങ്ങിൽ മേഖല ഓർഗനൈസിങ് സെക്രട്ടറി ശ്രീ നാരായണൻ കുട്ടി നന്ദി പ്രകാശനം നടത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page