വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് കൊടിയേറ്റി

ന്യൂഡൽഹി: ഫരിദാബാദ് അതിരൂപതയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഇടവകയായ ലക്ഷ്മി നഗർ ബ്ലെസ്ഡ് കുഞ്ഞച്ചൻ ദേവാലയത്തിലെ തിരുനാളിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറ്റി. ദേവാലയ വികാരി റവ. ഫാ. ആൽവിൻ ആന്റണി ആലുക്കലിന്റെ സാന്നിധ്യത്തിൽ, ഫരിദാബാദ് അതിരൂപത കത്തീഡ്രൽ വികാരി റവ. ഫാ. റോണി തോപ്പിലാൻ തിരുനാൾ കൊടിയേറ്റി. വിശ്വാസികളുടെ സാന്നിധ്യത്തിൽ നടന്ന കൊടിയേറ്റ് ചടങ്ങോടെ തിരുനാൾ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന തിരുനാളിൽ വിവിധ ആത്മീയ ശുശ്രൂഷകളും തിരുക്കർമ്മങ്ങളും ഭക്തിപൂർവ്വം നടത്തപ്പെടും. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മാധ്യസ്ഥ്യം തേടി വിശ്വാസികൾ തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേരും..




Comments