വേനൽച്ചൂട് കഠിനം: ചാനൽ അവതാരകക്ക് ലൈവായി തലകറക്കം
- Delhi Correspondent
- Apr 23, 2024
- 1 min read

National: കൊൽക്കത്ത ദൂരദർശനിൽ പ്രക്ഷേപണത്തിനിടെ അവതാരക തലകറങ്ങി വീണു. ലൊപാമുദ്ര സിഹ്നക്കാണ് കാലാവസ്ഥാ റിപ്പോർട്ട് വായിക്കുമ്പോൾ തിക്താനുഭവം നേരിട്ടത്. പെട്ടെന്ന് കണ്ണിന് മങ്ങലുണ്ടായെന്നും ടെലിപ്രോംപ്റ്റർ തെളിഞ്ഞ് കാണാനായില്ലെന്നും അവർ പിന്നീട് പറഞ്ഞു. നാവ് വരളുന്നതായും തോന്നി. കഠിനമായ ചൂടിൽ രക്തസമ്മർദ്ദം താഴ്ന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്. കൂളിംഗ് സിസ്റ്റത്തിലെ തകരാറാണ് പുറത്തെ ചൂട് സ്റ്റുഡിയോയുടെ അകത്തും അനുഭവപ്പെടാൻ ഇടയാക്കിയത്.
രാവിലത്തെ ബ്രോഡ്‍കാസ്റ്റ് നീണ്ടുപോയെന്നും ഇടയ്ക്ക് വെള്ളം കുടിയ്ക്കാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. ലൈവായുള്ള പ്രക്ഷേപണം അവസാനിക്കാൻ 15 മിനിട്ടുകൂടി ശേഷിക്കുമ്പോഴാണ് കസേരയിൽ കുഴഞ്ഞു വീണത്. ഫ്ലോർ മാനേജർ ഉടനെത്തി വെള്ളം നൽകുകയും മുഖത്ത് വെള്ളം തളിക്കുകയും ചെയ്തു.
ക്ഷമാപണം നടത്തിയ അവർ കഠിനമായ ചൂടിൽ മുൻകരുതലുകൾ എടുക്കണമെന്ന് പ്രേക്ഷകരെ ഓർമ്മിപ്പിക്കുകയും ചെയ്തു.










Comments