വിനാശകാലേ വിവാഹാഭ്യർത്ഥന: പ്രൊഫസറിന് തല്ലുമാല
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 27
- 1 min read

വിദ്യാർത്ഥിനിയോട് പരസ്യമായി വിവാഹാഭ്യർത്ഥന നടത്തിയ പ്രൊഫസറെ വിദ്യാർത്ഥികൾ വളഞ്ഞിട്ടടിച്ചു. ബാംഗ്ലൂരിലെ മെഡിക്കൽ കോളേജിലാണ് സംഭവം. ക്ലാസ്സിൽ വെച്ചാണ് പെൺകുട്ടിയോടുള്ള പ്രണയം വെളിപ്പെടുത്തിയത്. തന്നോടുള്ള പ്രണയം അവൾ അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. അത് നിഷേധിച്ച വിദ്യാർത്ഥിനി ക്യാമ്പസിൽ വെച്ച് അയാളെ ചെരിപ്പൂരി കരണത്തടിച്ചു. വിദ്യാർത്ഥികൾ സംഘം ചേർന്ന് പൊതിരെ തല്ലി.
അവിടെയും അവസാനിച്ചില്ല. ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ പ്രൊഫസർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.




Comments