top of page

വോട്ട് ചെയ്യുന്നവർക്ക് ഹോട്ടലുകളുടെ ഓഫർ

  • Delhi Correspondent
  • Apr 17, 2024
  • 1 min read


ree

New Delhi: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന വോട്ടർമാർക്ക് ചില ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഡിസ്ക്കൗണ്ട് നൽകുന്നു. കരോൾ ബാഗിലെയും നജഫ്‍ഗഢിലെയും ഹോട്ടലുകളാണ് ഓഫർ പ്രഖ്യാപിച്ചത്. വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന റേറ്റിന്‍റെ 20 ശതമാനം ഡിസ്ക്കൗണ്ട് നൽകുമെന്നാണ് പ്രഖ്യാപനം.

ലോഡ്‍ജിംഗ് ഹൗസ് ഓണേഴ്‌സ് അസോസിയേഷൻ, ഡൽഹി ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് ഓണേഴ്‌സ് അസോസിയേഷൻ എന്നിവയുമായി അഫിലിയേറ്റ് ചെയ്ത ഹോട്ടലുകളാണ് ഓഫർ പ്രഖ്യാപിച്ചത്. വോട്ടർമാർക്ക് പ്രോത്സാഹനം നൽകുകയും പോളിംഗിലെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

വോട്ടവകാശം വിനിയോഗിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ ഈ ഓഫർ പ്രയോജനപ്പെടുത്തണം. വോട്ട് ചെയ്തതിന്‍റെ തെളിവായി വിരലിലെ മഷി അടയാളം കാണിച്ചാൽ മതി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page