ലുധിയാനയിൽ ഓണാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 24, 2024
- 1 min read

ഉദയ കേരള ആർട്ട്‍സ് ആൻഡ് സ്പോർട്ട്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ലുധിയാനയിൽ ഓണം ആഘോഷിച്ചു. മുൻ MLA ശ്രീ സഞ്ജയ് തൽവാർ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. മലേർകോട്ട്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശ്രീമതി അപർണ മുഖ്യ അതിഥി ആയി പങ്കെടുത്ത് ഓണസന്ദേശം നൽകി. ചടങ്ങിൽ പ്രസിഡ്‍റ് ശ്രീ കെ. വി. ചാക്കോ, ജനറൽ സെക്രട്ടറി ശ്രീ അലക്സ് പി. സുനിൽ, ഫാദർ ആൽബിൻ കുര്യൻ, ഫാദർ ലിജു, ശ്രീ മാത്യു TA, ശ്രീ ചാക്കോ പി. ടി., ഐമ സെക്രട്ടറി ശ്രീ ശ്രീജിത്ത് കെ. വി തുടങ്ങിയവർ പ്രസംഗിച്ചു. കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.










Comments