ലോകഹൃദയം നടുങ്ങിയ ഭീകരതയുടെ 25 വർഷം
ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ഇന്നേക്ക് 25 വർഷം മുമ്പ് 2001 സെപ്റ്റംബർ 11 നാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണം നടന്നത്. അൽ-ഖ്വയ്‌ദ ഭീകര സംഘടനയുടെ ചാവേർ പൈലറ്റുമാരാണ് തട്ടിയെടുത്ത വിമാനങ്ങൾ ഇടിച്ച് വേൾഡ് ട്രേഡ് സെന്‍ററിന്‍റെ ഇരട്ട ഗോപുരങ്ങൾ തകർത്തത്. 19 പൈലറ്റുമാർ നാല് അമേരിക്കൻ വിമാനങ്ങളാണ് ആക്രമണങ്ങൾക്കായി ഉപയോഗിച്ചത്.
ആക്രമണങ്ങളിൽ 2977 പേർ കൊല്ലപ്പെട്ടു. വിമാനങ്ങളിൽ ഉണ്ടായിരുന്ന 246 പേരും മരിച്ചു. പരിക്കേറ്റും അനുബന്ധ രോഗങ്ങൾ പിടിപെട്ടും 25 വർഷത്തിൽ 9000 പേരോളം മരിച്ചു. പല രാജ്യങ്ങളിലെ പൗരന്മാർ മരിച്ചവരിലുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങളും രാഷ്‍ട്രീയ നേതാക്കളും ഇന്ന് വിവിധയിടങ്ങളിൽ നടക്കുന്ന അനുസ്‍മരണ ചടങ്ങുകളിൽ പങ്കെടുക്കും.





Comments