കരോൾബാഗ് സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ തിരുനാളിന് നാളെ തുടക്കം; പ്രധാന തിരുനാൾ സെപ്റ്റംബർ 20-ന്
ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ന്യൂഡൽഹി: കരോൾബാഗ് സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിലെ വാർഷിക തിരുനാളിനോട് അനുബന്ധിച്ചുള്ള ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന നവനാൾ നൊവേന പ്രാർത്ഥനകൾക്ക് നാളെ (11/09/2026) തുടക്കമാകും.
തിരുനാളിന് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് സെപ്റ്റംബർ 18 വെള്ളിയാഴ്ച നടക്കും. തുടർന്ന് ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ആഘോഷങ്ങൾ സെപ്റ്റംബർ 20 ഞായറാഴ്ചയാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുനാൾ ദിനങ്ങളിൽ പ്രത്യേക പാട്ടുകുർബാന, നൊവേന, പ്രസംഗം, പ്രദിക്ഷണം, ഗാനമേള, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.




Comments