BRICS സമ്മേളനം: ട്രാഫിക് നിയന്ത്രണം വിപുലം

BRICS സമ്മേളനം മുൻനിർത്തി ന്യൂഡൽഹി ഏരിയയിലെ മിക്ക റോഡുകളിലും ട്രാഫിക് നിയന്ത്രണം ഉണ്ടാകും. ചൈനീസ് പ്രസിഡന്‍റും റഷ്യൻ പ്രസിഡിന്‍റും ഉൾപ്പെടെയുള്ള വിദേശ നേതാക്കൾ എത്തുന്നതിനാൽ കനത്ത സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. VVIP വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലൂടെ ഇന്ന് വൈകിട്ട് 7 മുതൽ രാത്രി 10 മണി വരെ റിഹേഴ്‌സൽ ഉണ്ടാകും.
ട്രാഫിക് നിയന്ത്രണങ്ങൾ നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് പ്രധാന സമ്മേളനങ്ങൾ നടക്കുക. നാളെയോടെ വിദേശ നേതാക്കൾ ഡൽഹിയിലെത്തും.
ഈ റോഡുകളിലാണ് നിയന്ത്രണം: -
Mathura Road, Subramaniam Bharti Marg, T-Point Road, Tees January Marg, Firoze Shah Road, Tughlak Road, Panchsheel Marg, Mother Teresa Crescent, Africa Avenue, Bhikaji Cama Place-Yashwant Place, Purana Quila Road, Nyaya Marg, Brigadier Hoshiar, Singh Marg, Shanti Path, Sher Shah Suri Marg, San Martin Marg, Tilak Marg, Dr Zakir Hussain Marg, Rajesh Pilot Marg, Akbar Road, Sardar Patel Marg, APJ Abdul Kalam Road, Kautilya Marg, Bhagwan Das Road, Kemal Ataturk Marg, Kartavya Path, Purana Quila Road, Safdarjung Road, Nyaya Marg.




Comments