top of page

ലോക്‌സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ

  • പി. വി ജോസഫ്
  • Mar 17, 2024
  • 1 min read


ലോക്‌സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചത്. ഏപ്രിൽ 19 ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ജൂൺ 1 ന് അവസാനിക്കും. ആന്ധ്രാപ്രദേശ്, സിക്കിം, ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കേരളത്തിൽ ഏപ്രിൽ 26 നും ഡൽഹിയിൽ മെയ് 25 നുമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂൺ 4 ന്.

97 കോടിയോളം പേർക്കാണ് ഇത്തവണ വോട്ട് ചെയ്യാൻ യോഗ്യതയുള്ളത്. 85 വയസ് കഴിഞ്ഞവർക്ക് വോട്ട് ചെയ്യാൻ വീട്ടിൽ സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page