റീലുകളുടെ പോക്ക്: അഛനെ ചാക്കിൽ കെട്ടി പാർസൽ അയക്കാൻ ശ്രമം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 18
- 1 min read

പ്രായമായ അഛനെ ചാക്കിൽ കെട്ടി പാർസൽ അയക്കാൻ മകളുടെ ശ്രമം. ബാംഗ്ലൂരിലാണ് സംഭവം. കൊരിയർ സ്റ്റാഫിന് സംശയം തോന്നിയതോടെ പോലീസിൽ അറിയിച്ചു. ചാക്ക് കെട്ട് അഴിച്ചപ്പോൾ ശ്വാസം കിട്ടാതെ വിഷമിച്ച വയോധികനെയാണ് കണ്ടത്.
അമ്മയും, മകളും, ഭർത്താവും അടങ്ങുന്ന സംഘമാണ് വിചിത്രമായ റീലിന് പിന്നിൽ.
ബസ് യാത്രക്കൂലി വർധിച്ചതിൽ പ്രതിഷേധിക്കാൻ തയ്യാറാക്കിയ വെറും നാടകമാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ എടുത്തതാണെന്നും കുടുംബം വിശദീകരിച്ചു. സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോൾ മാപ്പ് പറഞ്ഞു തടിതപ്പി. കേസ് എടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു.




Comments