top of page

കോർഗിയുടെ കരുതൽ:  സോഷ്യൽ മീഡിയയിൽ വൈറൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 2 hours ago
  • 1 min read

ചൈനയിൽ കശാപ്പുകാർ മോഷ്‍ടിച്ചു കൊണ്ടുപോയ ഏഴ് വളർത്തുനായ്ക്കൾ അത്ഭുതകരമായി കശാപ്പ് കത്തിയിൽ നിന്ന് രക്ഷപെട്ടു. ഒരേ ഗ്രാമത്തിലെ അടുത്തടുത്ത വീടുകളിൽ നിന്ന് തട്ടിയെടുത്ത അവ ട്രക്കിൽ നിന്ന് ചാടി 17 കിലോമീറ്റർ സഞ്ചരിച്ചാണ് വീടുകളിൽ തിരിച്ചെത്തിയത്.


കോർഗി ഇനത്തിൽ പെട്ട ഒരു നായയാണ് സംഘത്തെ മടക്കയാത്രയിൽ നയിച്ചതെന്ന് സംഭവം ശ്രദ്ധയിൽ പെട്ട് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പറഞ്ഞു. ഇടക്കിടെ തിരിഞ്ഞു നോക്കി എല്ലാവരും ഒപ്പമുണ്ടെന്ന് കോർഗി നായ ഉറപ്പ് വരുത്തുമായിരുന്നു.

ഹൈവേകളിലൂടെയും പാടങ്ങളിലൂടെയും രണ്ട് ദിവസമാണ് സംഘം ഒന്നിച്ച് സഞ്ചരിച്ചത്. കൂട്ടം തെറ്റാതിരിക്കാൻ കോർഗി കാട്ടിയ കരുതൽ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് തരംഗമായി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page