PNG കണക്ഷൻ എടുക്കണം; സിലിണ്ടർ കിട്ടിയില്ലെന്നു വരും
- ന്യൂസ് ബ്യൂറോ , ഡൽഹി
- 4 hours ago
- 1 min read

പൈപ്പിലൂടെയുള്ള ഗ്യാസ് (PNG) വിതരണ സംവിധാനം ഉള്ള സ്ഥലങ്ങളിൽ ഗാർഹിക ഉപഭോക്താക്കൾ കണക്ഷൻ നിർബന്ധമായും എടുക്കണം. ഇല്ലെങ്കിൽ LPG സിലിണ്ടറും ലഭിക്കില്ല. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ LPG പ്രതിസന്ധി രൂക്ഷമാകുന്നത് മുൻനിർത്തിയാണ് PNG വിതരണ ശൃംഖല വിപുലമാക്കാനുള്ള നീക്കം. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നു എന്നതാണ് PNG യുടെ നേട്ടം. നിരന്തര ലഭ്യത ഉള്ളതിനാൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതുപോലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതില്ലെന്ന സൗകര്യവും ഉണ്ട്.
ലഭ്യമായിട്ടും PNG എടുക്കാതിരുന്നാൽ അത്തരം വീടുകളിലേക്കുള്ള LPG വിതരണം മൂന്ന് മാസം കഴിയുമ്പോൾ നിർത്തലാക്കുമെന്നാണ് പെട്രോളിയം മന്ത്രാലയം മാർച്ച് 24 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിലവിലെ പ്രതിസന്ധി അവസരമായി മാറിയിരിക്കുകയാണെന്ന് വകുപ്പ് സെക്രട്ടറി നീരജ് മിത്തൽ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. അവശ്യ വസ്തു നിയമം പ്രകാരമാണ് ഉത്തരവ്. PNG ലഭ്യതക്ക് സമയബന്ധിതമായി അനുമതി നൽകാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്.




Comments