ഹരീഷ് റാണ യാത്രയായി; വീഴ്ച്ചകളില്ലാത്ത ലോകത്തേക്ക്
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read
Updated: 16 hours ago

പഞ്ചാബ് യൂണിവേഴ്‌സിറ്റി B.Tech വിദ്യാർത്ഥി ആയിരിക്കെ പി.ജി അക്കൊമൊഡേഷന്‍റെ നാലാം നിലയിൽ നിന്നു വീണ് 13 വർഷം അബോധാവസ്ഥയിൽ കിടന്ന ഹരീഷ് റാണ വീഴ്ച്ചകളില്ലാത്ത ലോകത്തേക്ക് യാത്രയായി. മാർച്ച് 24 ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4.10 ന് എയിംസിലെ ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ദയാമരണം. മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി മാർച്ച് 11 ന് അനുമതി നൽകിയിരുന്നു. തുടർന്ന് മാർച്ച് 14 ന് എയിംസിൽ പ്രവേശിപ്പിച്ചു.
ജീവൻ നിലനിർത്തിയ വെന്‍റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഡോക്‌ടർമാരുടെ സംഘം ഓരോന്നായി എടുത്തുമാറ്റി സാവകാശം സ്വാഭാവിക മരണത്തിലേക്ക് നയിക്കുകയാണ് ചെയ്തത്.




Comments