ഡി എം എ വികാസ്പുരി ഹസ്തൽ ഏരിയായുടെ സ്വാതന്ത്ര്യ ദിനാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 minute ago
- 1 min read

ഡി എം എ വികാസ്പുരി ഹസ്തൽ ഏരിയായുടെ സ്വാതന്ത്ര്യ ദിനാഘോഷം ഏരിയയുടെ വികാസ്പുരിയിൽ ഉള്ള സ്വന്തം ഓഫീസിൽ നടന്ന ആഘോഷ ചടങ്ങിൽ , ഡി എം എ വൈസ് പ്രസിഡന്റ് ശ്രി രാഘുനാഥൻ നായർ മുഖ്യാഥിതി ആയിരുന്നു. ഏരിയ ചെയർമാൻ ശ്രീ വെങ്കിടാചലം എം ർ , സെക്രട്ടറി ശ്രി ശ്രീകുമാർ പിള്ളൈ , ട്രെഷറർ ശ്രി ജയന്ത് ജയദേവൻ , വനിതാ വിഭാഗം കൺവീനർ ശ്രീമതി സിന്ധു അനിൽ, ജോയിന്റ് സെക്രട്ടറി ശരണ്യ നായർ, ജോയിന്റ് ട്രെഷറർ ശ്രി സുരേന്ദ്രൻ , ഓണാഘോഷ കൺവീനർ ശ്രി അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. മലയാള ഭാഷ പഠന കേന്ദ്രം കുട്ടികൾ ചേർന്ന് വന്ദേ മാതരം, ദേശീയ ഗാനം ആലപിച്ചു മധുര പലഹാരവും ഭക്ഷണവും വിതരണം ചെയ്തു ആഘോഷിച്ചു.



Comments