കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read
ന്യൂ ഡൽഹി, കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 2026നോടനുബന്ധിച്ച് 21/08/2026 ന് വൈകുന്നേരം 6.30 മുതൽ 9.30 വരെ ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾക്ക് / കലാസംഘങ്ങൾക്ക് ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി, തിരുവാതിര എന്നിവ അവതരിപ്പിക്കുന്നതിന് അവസരം. ഒരു സംഘടനയ്ക്ക് 15 മിനിറ്റ് വീതം സമയം അനുവദിക്കുന്നതാണ്. ഗ്രൂപ്പായോ സിംഗിളായോ പരിപാടികൾ അവതരിപ്പിക്കാം. രജിസ്റ്റർ ചെയ്യുന്ന പരിപാടികൾ കമ്മറ്റിയ്ക്ക് മുൻകൂറായി അയച്ചു നൽകേണ്ടതാണ്. സംഘാടകസമിതി പരിശോധിച്ച് അനുമതി ലഭിക്കുന്ന പരിപാടികൾ മാത്രമേ അവതരിപ്പിക്കുവാൻ അവസരം ലഭിക്കുകയൂള്ളൂ. സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് യാത്രാബത്തയോ യാതൊരുവിധ പ്രതിഫലമോ നൽകുന്നതല്ല. പരിപാടികൾ അവതരിപ്പിക്കാൻ അനുമതി ലഭിക്കുന്നവർ പാട്ട് മുതലായവ പെൻഡ്രൈവിൽ കൊണ്ടുവരേണ്ടതാണ്.
പരിപാടികൾ അവതരിപ്പിക്കാൻ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ 8796491132 എന്ന നമ്പരിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.




Comments