സെന്റ് പീയൂസ് X ദേവാലയ തിരുനാൾ ആഘോഷം 2026
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 minutes ago
- 1 min read

ദ്വാരക സെന്റ് പീയൂസ് X ദേവാലയത്തിലെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരുനാൾ കൺവീനർ ശ്രീ. സിബി വീരമനയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുനാൾ ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു.
തിരുനാളിനോടനുബന്ധിച്ചുള്ള ഒൻപത് ദിവസത്തെ നൊവേന ആഗസ്റ്റ് 14 മുതൽ ആരംഭിച്ചു.
ആഗസ്റ്റ് 21-ന് കൊടിയേറ്റവും, ആഗസ്റ്റ് 22-ന് വിശുദ്ധരുടെ രൂപം എഴുന്നള്ളിപ്പും നടക്കും. ആഗസ്റ്റ് 23-ന് തിരുനാൾ ദിനാഘോഷങ്ങൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തപ്പെടും.

തിരുനാൾ ആഘോഷങ്ങളിലൂടെ വിശ്വാസജീവിതം കൂടുതൽ ആഴപ്പെടുത്തുന്നതിനും, പരിശുദ്ധ കുർബാനയോടുള്ള സ്നേഹവും ക്രിസ്തീയ കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമാണ് ഇടവക ലക്ഷ്യമിടുന്നത്.
ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ പീയൂസ് X-ന്റെ മാധ്യസ്ഥത്തിലൂടെ എല്ലാ കുടുംബങ്ങൾക്കും ദൈവാനുഗ്രഹം ലഭിക്കട്ടെയെന്ന് ഇടവക വികാരി ഫാ. ജിവിൻ വേലിക്കലത്തിൽ ആശംസിച്ചു.




Comments