top of page

റിപ്പബ്ലിക്ദിന പരേഡ് 2026: അഭിമാനമായി കേരള എന്‍.എസ്.എസ് ടീം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 23
  • 1 min read

ന്യൂഡല്‍ഹി: എഴുപത്തിയേഴാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരം  നേടിയിരിക്കുകയാണ് കേരള എന്‍.എസ്.എസ് ടീം . ആകെ 12 പേരാണ് ടീമിലുള്ളത്.

ജനുവരി ഒന്നിന് ആരംഭിച്ച റിപ്പബ്ലിക്ദിന പരേഡിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 വോളണ്ടിയര്‍മാര്‍ക്കും 15 പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമാണ് അവസരം ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള സംഘം ഡിസംബര്‍ 29 നാണ് ന്യൂഡല്‍ഹിയിലേയ്ക്ക് യാത്ര പുറപ്പെട്ടത്.


കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ 148 വോളണ്ടിയര്‍മാര്‍ അണിനിരക്കും. ജനുവരി 27,28 തീയതികളില്‍ സംഘടിപ്പിക്കുന്ന പ്രൈം മിനിസ്റ്റര്‍ റാലിയിലും പ്രസിഡന്റ് ഹൗസിലും നടക്കുന്ന ചടങ്ങുകളില്‍ വിവിധ കലാരൂപങ്ങള്‍ അവതരിക്കുന്നതിലും കേരളത്തില്‍ നിന്നുള്ള 12 പേരുമുണ്ട്. കേരള എന്‍. എസ്.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് പരേഡ് ചെയ്യാനും കലാപരിപാടികള്‍ നടത്താനും തെരഞ്ഞെടുക്കപ്പെടുന്നതുമെന്ന് കണ്‍ടിജെന്റ് ലീഡര്‍ ഫസീല്‍ അഹമ്മദ് പറഞ്ഞു. പരേഡിനെ നയിക്കുന്ന വിദ്യാര്‍ത്ഥികളിലും കേരളത്തില്‍ നിന്നുള്ള പ്രതിനിധിയുണ്ട്.


കാലിക്കറ്റ് സര്‍വകലാശാല ജില്ലാ കോഡിനേറ്ററും ടീമിന്റെ കണ്‍ടിജെന്റ് ലീഡറുമായ ഫസീല്‍ അഹമ്മദ് നേതൃത്വം നല്‍കുന്ന സംഘത്തില്‍ പി. അഭിന്‍ (മഹാരാജാസ് കോളേജ് എറണാകുളം), എന്‍. അമീന (ഗവണ്മെന്റ് ലോ കോളേജ്,കോഴിക്കോട്്്), പൂജ പ്രസാദ്(എസ്. സി. എം. എസ്. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി), കെ.പി. ആദിത്യന്‍ (ഐ. എച്. ആര്‍. ഡി. ഡയറക്ടറേറ്റ് കോളേജ് ഓഫ് അപ്ലെയ്ഡ് സയന്‍സ് ,ചേലക്കര), ആദിഷ് ആര്‍. ഷാജി (ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍) ,ഐശ്വര്യ ബോസ് (കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളാനിക്കര), എ.ജെ.ശ്രീലക്ഷ്മി (ആര്‍ എല്‍ വി ഗവണ്‍മെന്റ് കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ,എറണാംകുളം) ,സി.എസ്. അനന്തകൃഷ്ണന്‍ (ഐ. ഇ. എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ,തൃശ്ശൂര്‍) , എം.ധീരജ് (എന്‍ എസ് എസ് കോളേജ് ,പന്തളം), എ.ദേവനന്ദ (പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, കോഴിക്കോട്), സി.അഭിനവ് (കോളേജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര), പി.വിഷ്ണുപ്രിയ (യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം) എന്നിവര്‍ ഉള്‍പ്പെടുന്നു.

Recent Posts

See All
സ്വാതന്ത്ര്യ ദിനാഘോഷം -2026വീക്ഷിക്കുന്നതിന് മലയാളിദമ്പതികൾക്ക് അവസരം

ന്യൂഡൽഹി : ആഗസ്റ്റ് 15 ന് ന്യൂഡൽഹി റെഡ് ഫോർട്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം -2026 കേരളത്തിൻ്റെ പരമ്പരാഗത വേഷവിധാനത്തിൽ വീക്ഷിക്കുന്നതിന് ഡൽഹി മലയാളികളായ ദമ്പതികൾക്ക് അവസരം. ചെങ്കോട്ടയിൽ നടക്കുന

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page