രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 26, 2024
- 1 min read

പുതിയ ലോക്‌സഭയിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ഇൻഡ്യ ബ്ലോക്ക് നേതാക്കൾ ഇന്നലെ യോഗം ചേർന്നാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. CPP അധ്യക്ഷ സോണിയാ ഗന്ധി ഈ തീരുമാനം അറിയിച്ചുകൊണ്ട് പ്രോടെം സ്‍പീക്കർ ഭർതൃഹരി മാഹ്‍താബിന് കത്ത് നൽകിയിട്ടുണ്ട്. AICC ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ലോക്‌സഭയിലേക്ക് രാഹുൽ ഗാന്ധി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2004 ൽ ആണ്. രണ്ട് പതിറ്റാണ്ടു നീണ്ട രാഷ്‍ട്രീയ ജീവിതത്തിൽ അദ്ദേഹം വഹിക്കുന്ന ആദ്യത്തെ ഭരണഘടനാ പദവിയാണ് പ്രതിപക്ഷ നേതൃസ്ഥാനം.
Comentários