രാധാമാധവം ബാലഗോകുലം _ ഗുരുപൂജ:
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം 15/08/26ന് 16 B, പിങ്ക് അപാർട്മെന്റ്, ദ്വാരക സെക്ടർ 1A ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വെച്ച് ഗുരുപൂർണിമ ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി എം മധുസൂതനൻ മാരാർ ജി, (പൂർവ്വ സൈനികൻ, ക്ഷേത്ര വാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു.
ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗ്ഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും ബഹുമാനവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ. അതുപോലെ നമ്മൾക്ക് അറിവ് പകർന്നു നൽകുന്ന ഗുരുവിനെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കുന്ന കുട്ടി ജീവിതത്തിൽ എപ്പോഴും ഉന്നതിയിലെത്തുകയും നല്ലൊരു പൗരനായി തീരുകയും ചെയ്യും എന്ന് ഗുരുപൂജയുടെ മഹത്വത്തെക്കുറിച്ച് ഗോകുലാംഗങ്ങളുമായി സംവദിച്ച ബാലഗോകുലം ഡൽഹി എൻ സി ആർ സഹ രക്ഷാധികാരി ശ്രീ മോഹൻ കുമാർ ജി പറഞ്ഞു.



Comments