മാർപാപ്പയുടെ കമ്യൂണിക്കേഷൻ വിഭാഗത്തിന് വനിതാ സാരഥി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

വത്തിക്കാനിലെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയായി ലിയോ പതിനാലാമൻ മാർപാപ്പ മെക്‌സിക്കോക്കാരിയായ മരിയ മൊണ്ട്സെരാറ്റ് അൽവാരാഡോയെ നിയമിച്ചു. ചരിത്രത്തിലാദ്യമായാണ് അൽമായരിൽ നിന്ന് ഒരു വനിത ഈ ഉന്നത പദവിയിലെത്തുന്നത്. 2026 നവംബർ ഒന്നിനാണ് സ്ഥാനമേൽക്കുക.
വത്തിക്കാൻ ന്യൂസ്, വത്തിക്കാൻ ടെലിവിഷൻ, റേഡിയോ, മീഡിയ, മാർപാപ്പയുടെ മാധ്യമ കാര്യാലയം, വത്തിക്കാൻ പബ്ലിഷിങ് ഹൗസ്, വത്തിക്കാൻ പ്രിന്‍റിങ് പ്രസ് എന്നിവയും മറ്റും ഉൾപ്പെടുന്നതാണ് കമ്യൂണിക്കേഷൻ വിഭാഗം.
2018 ൽ നിയമിതനായ പാവോലോ റുഫീനിയുടെ പിൻഗാമിയാണ് മരിയ മൊണ്ട്സെരാറ്റ്. അൽമായ സമൂഹത്തിൽ നിന്ന് ആദ്യമായി ഉന്നത പദവിയിലെത്തിയ അദ്ദേഹം 70 വയസ് തികയുന്നതോടെ 2026 ഒക്‌ടോബറിൽ വിരമിക്കും.




Comments