മോഡൽ ഗേൾ ഡൽഹിയിൽ കുത്തേറ്റ് മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 23 hours ago
- 1 min read

മോഡലും വിദ്യാർത്ഥിനിയുമായ 21 കാരി മുസ്കാൻ തിലക് നഗറിലെ വീട്ടിൽ കുത്തേറ്റ് മരിച്ചു. ജിമ്മിലെ അവരുടെ ട്രെയിനറായ ഇമ്രാനുവേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കഠാര കൊണ്ട് കുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞെന്ന് പോലീസ് അറിയിച്ചു. അലർച്ച കേട്ട് ഓടിക്കൂടിയ അയൽവാസികൾ മുസ്കാൻ രക്തത്തിൽ കുളിച്ച് ജീവനുവേണ്ടി പിടയുന്നതാണ് കണ്ടത്. അവർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്ന മുസ്കാൻ മൂന്ന് സഹോദരിമാരിൽ ഇളയവളാണ്.




Comments