മെട്രോ സർവ്വീസുകൾ നാളെ ഉച്ചകഴിഞ്ഞ് മാത്രം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 3
- 1 min read

ഹോളി ആഘോഷം മുൻനിർത്തി ഡൽഹി മെട്രോ സർവ്വീസുകളിൽ നിയന്ത്രണം. മാർച്ച് 4 ന് ഉച്ചക്ക് 2.30 മുതൽ മാത്രമായിരിക്കും സർവ്വീസ് ആരംഭിക്കുക. ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിച്ചു കഴിഞ്ഞാൽ സാധാരണ തോതിൽ സർവ്വീസ് തുടരും.
യാത്ര ചെയ്യാൻ പ്ലാൻ ചെയ്തവർ സമയക്രമം പരിശോധിക്കണമെന്ന് DMRC അറിയിച്ചു. നിയന്ത്രണം എയർപോർട്ട് എക്‌സ്പ്രസ് ലൈൻ ഉൾപ്പെടെ എല്ലാ ലൈനുകൾക്കും ബാധകമാണ്.




Comments