top of page

മെട്രോ സ്റ്റേഷനുകൾക്ക് പേരുമാറ്റവുമായി സർക്കാർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 28
  • 1 min read

ഡൽഹി മെട്രോയുടെ ചില സ്റ്റേഷനുകളുടെ പുനർനാമകരണത്തിന് സർക്കാർ അംഗീകാരം നൽകി. പേരുകൾ നിശ്ചയിക്കുന്ന അതോറിറ്റി അധികൃതർ മുഖ്യമന്ത്രി രേഖ ഗുപ്തയുമായി ചേർന്ന യോഗത്തിലാണ് ചില സ്റ്റേഷനുകളുടെ പേര് മാറ്റാൻ തീരുമാനമായത്.


രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷൻ ഇനി ഡോ. ബാബാ സാഹെബ് അംബേദ്‍കർ ഹോസ്പ്പിറ്റൽ മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും. ദ്വാരക മെട്രോ സ്റ്റേഷൻ ഇനിമുതൽ ദ്വാരക-കക്ക്‌രോള മെട്രോ സ്റ്റേഷൻ എന്നാകും. രോഹിണി ഈസ്റ്റ് ഇനി രോഹിണി മെട്രോ സ്റ്റേഷനാകും.


ചില ചൗക്കുകളുടെ പേരിലും മാറ്റമുണ്ട്. ഷക്കർപൂരിലെ ബ്രിട്ടാനിയ ചൗക്ക് ഇനി അശ്വിനി ചോപ്ര ചൗക്ക് എന്നാണ് അറിയപ്പെടുക. രോഹിണിയിൽ ബെഗംപൂരിലെ നിർമാണം പുരോഗമിക്കുന്ന സ്‍പോർട്ട്‍സ് കോംപ്ലക്‌സിന് അടൽ ഖേൽ പരിസർ എന്ന് പേരിട്ടു. അവിടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയുടെ പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page