top of page

മെഗാ വടം വലി മത്സരം

ന്യൂസ് ബ്യൂറോ , ഡൽഹി
8 hours ago
1 min read

ഡൽഹി മലയാളി വടം വലി അസോസിയേഷൻ സംഘടിപ്പിക്കുന്ന, മെഗാ വടം വലി മത്സരം ഡിസംബർ ആറിന് കാനിംഗ് റോഡ് കേരള സ്കൂളിൽ നടക്കും. പുരുഷ വിഭാഗത്തിൽ യഥാക്രമം ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം നാലാം സ്ഥാനം നേടുന്നവർക്ക്, ₹100000/-(ഒര് ലക്ഷം ), ₹50000/- (അൻപതിനായിരം ), ₹25000/-(ഇരുപത്തി അയ്യായിരം ), ₹10000/-(പതിനായിരം) സമ്മാന തുകയും ട്രോഫിയും നൽകും. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനവും നൽകുന്നതായിരിക്കും. വനിതകളുടെ മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9821747644, 8800753312 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page