മേഖലാതല ക്ലസ്റ്റർ യോഗം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

മലയാളം മിഷൻ ഡൽഹി ചാപ്റ്റർ - ദ്വാരക, ജനക്പുരി, ഗുരുഗ്രാം മേഖലാതല ക്ലസ്റ്റർ യോഗം ഡൽഹി മലയാളി അസോസിയേഷൻ, ആർ കെ പുരം സാംസ്‌കാരിക സമുച്ചയത്തിൽ വച്ചു നടക്കുക ഉണ്ടായി.

മലയാളം മിഷൻ ഡൽഹി ചാപ്റ്റർ, ഗുരുഗ്രാം, ദ്വാരക & ജനക്പുരി മേഖലകളുടെ കോർഡിനേറ്റർ സുശീൽ കെ സി സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ , അക്കാദമിക് സമിതി അംഗവും മലയാളം മിഷൻ റിസോഴ്സ് പേഴ്സണും ആയ ജയചന്ദ്രൻ എം കെ, ആർ കെ പുരം ഏരിയ കോർഡിനേറ്റർ രജനി രാജീവ്, സുശീൽ കെ സി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തവരുമായി സംവദിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

യോഗത്തിൽ ഗുരുഗ്രാം, ദ്വാരക, ജനക്പുരി ഏരിയകളിൽ മലയാളം ക്ലാസ്സ് നടത്തുന്ന സംഘടനകളുടെ പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കുകയും അവരവരുടെ പഠന കേന്ദ്രങ്ങളിൽ അനുവർത്തിക്കുന്ന പഠന പ്രവർത്തനങ്ങളെ പറ്റിയും അതുപോലെ കൊണ്ടുവരാവുന്ന മാറ്റങ്ങളെ പറ്റിയും ചർച്ച നടത്തുകയുണ്ടായി..
രജനി രാജീവ്, പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി






