top of page

മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട് അതിഷി മറ്റൊരു കസേരയിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 23, 2024
  • 1 min read
ree

ഡൽഹി മുഖ്യമന്ത്രിയായി ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത അതിഷി ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റു. ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയും മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് അതിഷി. എന്നാൽ അരവിന്ദ് കേജരിവാൾ ഇരുന്ന മുഖ്യമന്ത്രി കസേര അദ്ദേഹത്തിനായി ഒഴിച്ചിട്ട് വേറൊരു കസേരയിലാണ് അതിഷി ഇരുന്നത്. മുഖ്യമന്ത്രിയുടെ കസേര അരവിന്ദ് കേജരിവാളിനായി ഉള്ളതാണെന്ന് അവർ പറഞ്ഞു. താൻ ഏതാനും മാസങ്ങൾ മാത്രമാണ് മുഖ്യമന്ത്രിയെന്നും, അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ കേജരിവാളിനെ വിജയിപ്പിച്ച് മുഖ്യമന്ത്രി ആക്കുമെന്നും അതിഷി പറഞ്ഞു.


അതേസമയം, മുഖ്യമന്ത്രി പദവിയോട് അനാദരവും അവഹേളനവുമാണ് അതിഷി കാട്ടിയതെന്ന് BJP യും കോൺഗ്രസും വിമർശിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page