ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 27
- 1 min read

എഡ്യുടെക് കമ്പനി ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവ് വിധിച്ച് കോടതി. പല ഉത്തരവുകളും അനുസരിച്ച് നടപടി എടുക്കാതിരുന്നതിന് കോടതിയലക്ഷ്യ കേസിലാണ് ശിക്ഷ. സിംഗപ്പൂരിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഉടൻ കീഴടങ്ങണമെന്നും, അടക്കേണ്ട തുക അടച്ചു തീർക്കണമെന്നും, ഡോക്യുമെന്‍റുകൾ സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നിക്ഷേപകരോട് ബൈജൂസിന് ശതകോടിക്കണക്കിന് ഡോളർ കടബാധ്യത നിലവിലുണ്ട്.
മലയാളിയായ ബൈജു രവീന്ദ്രന്‍റെ ബൈജൂസ് എന്ന പേരിൽ പ്രസിദ്ധമായ തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡ് വിജയത്തിന്‍റെ കൊടുമുടിയിൽ നിന്നാണ് ഭീമമായ കടബാധ്യതകളിലും കേസുകളിലും പെട്ട് വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.




Comments