ബംഗ്ലാവ് വേണ്ട, ജനങ്ങളുടെ സ്‍നേഹം മതിയെന്ന് കേജരിവാൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 23, 2024
- 1 min read

ന്യൂഡൽഹി: നവരാത്രി ആരംഭിക്കുന്നതോടെ താൻ സിവിൽ ലൈൻസിലെ ഫ്ലാഗ്‌സ്റ്റാഫ് റോഡിലുള്ള ഔദ്യോഗിക വസതി ഒഴിയുമെന്ന് അരവിന്ദ് കേജരിവാൾ. മുഖ്യമന്ത്രി എന്ന നിലയിൽ 2015 ലാണ് കേജരിവാൾ ഇവിടെ താമസം തുടങ്ങിയത്. ഒരു പതിറ്റാണ്ട് കാലം മുഖ്യമന്ത്രി ആയിരുന്നെങ്കിലും ഡൽഹിയിൽ താൻ വീട് വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എന്തൊരു മനുഷ്യനാണ് നിങ്ങൾ. 10 വർഷം കൊണ്ട് 10 ബംഗ്ലാവ് പണിയാമായിരുന്നല്ലോ" എന്ന് പലരും ചോദിക്കാറുണ്ട്. "യാതൊന്നും സ്വന്തമായി സമ്പാദിച്ചിട്ടില്ല, ജനങ്ങളുടെ സ്‍നേഹവും ആശീർവ്വാദവും മാത്രമാണ് സമ്പാദ്യം, അത് മാത്രം മതി" അദ്ദേഹം പറഞ്ഞു.
അതേസമയം, കേജരിവാൾ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും, എല്ലാ മുൻ മുഖ്യമന്ത്രിമാരും ഔദ്യോഗിക വസതി ഒഴിഞ്ഞിട്ടുണ്ടെന്നും ഡൽഹി BJP വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.
ദേശീയ പാർട്ടിയായ ആം ആദ്‍മി പാർട്ടിയുടെ കൺവീനർ എന്ന നിലയിൽ കേജരിവാളിന് സെൻട്രൽ ഡൽഹിയിൽ വസതി അനുവദിക്കണമെന്ന് AAP ആവശ്യപ്പെട്ടിട്ടുണ്ട്.










Comments