top of page

ഫ്രീ ബസ് യാത്ര: പിങ്ക് കാർഡ് വിതരണം തുടങ്ങി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 4
  • 1 min read

ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടത്താനുള്ള പിങ്ക്  കാർഡ് വിതരണം തുടങ്ങി. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ചടങ്ങിൽ മാർച്ച് 1 ന് രാഷ്‍ട്രപതി ദ്രൗപതി മുർമു കാർഡ് വിതരണം ഔപചാരികമായി ഉൽഘാടനം ചെയ്തു. മാർച്ച് 3 ന് വിതരണം ആരംഭിച്ചു.


ഡൽഹിയിൽ സ്ഥിരതാമസമാക്കിയ സ്ത്രീകൾക്കാണ് സൗജന്യ ബസ് യാത്ര അനുവദിക്കുക. മൊബൈൽ നമ്പറും ഡൽഹിയിലെ ആധാർ കാർഡും നൽകി രജിസ്റ്റർ ചെയ്യുമ്പോഴാണ് കാർഡ് ലഭിക്കുക. മെട്രോ ട്രെയിനിലെ യാത്രക്കും കാർഡ് ഉപയോഗിക്കാം. ബസ് യാത്ര മാത്രമായിരിക്കും സൗജന്യം.


തുടക്കത്തിൽ കാർഡ് വിതരണത്തിന് 50 സെന്‍ററുകൾ തുറന്നിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവൃത്തി സമയം. ജില്ലാ മജിസ്ത്രേട്ട് ഓഫീസുകളിലും സബ്-ഡിവിഷണൽ മജിസ്ത്രേട്ടിന്‍റെ ഓഫീസുകളിലും, ചില DTC ലൊക്കേഷനുകളിലുമാണ് വിതരണം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page