top of page

പശ്ചിമേഷ്യൻ സംഘർഷം: യാത്ര തുടരാനാകാതെ ഇൻഡിഗോ വിമാനം മടങ്ങി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

മാഞ്ചെസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം വ്യോമമേഖലയിലെ തടസങ്ങൾ മൂലം യാത്ര തുടരാനാകാതെ ഡൽഹിയിൽ തിരിച്ചിറങ്ങി. എട്ട് മണിക്കൂറോളം ആഫ്രിക്കൻ വ്യോമ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞ് ആകെ 14 മണിക്കൂർ പറന്ന ശേഷമാണ് ഡൽഹി വിമാനത്താവളത്തിൽ മടങ്ങിയെത്തിയത്. വ്യോമ മേഖലയിൽ പൊടുന്നനെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമാണ് മടങ്ങേണ്ടി വന്നതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ വിശദീകരിച്ചു.


ഡൽഹിയിൽ നിന്ന് മാർച്ച് ഒമ്പതിന് രാത്രി 12.30 ന് പുറപ്പെട്ട 6E 033 വിമാനമാണ് യാത്ര പൂർത്തിയാക്കാതെ മടങ്ങിയത്. സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖല ഒഴിവാക്കി ആഫ്രിക്കൻ വ്യോമമേഖലയിലുടെ ലക്ഷ്യസ്ഥാനത്ത് എത്താനായിരുന്നു ശ്രമം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page