പ്രയാഗ് രാജ് സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read

പ്രയാഗ് രാജ് സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ലോഗോ പ്രകാശനം ചെയ്തു. ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രയാഗ് രാജ് കമല നെഹ്രു ആശുപത്രി റീജിയണൽ കാൻസർ സെൻറർ അഡീഷണൽ ഡയറക്ടർ ഡോ.B. പോൾ തളിയത്ത് ഉദ്ഘാടനം നിർവഹിച്ചു.

കാൺപൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ലാനി ചാക്കോ,പ്രയാഗ് രാജ് മാർത്തോമ്മാ പള്ളി വികാരി റവ. ഡീനു നൈനാൻ ഫിലിപ്പ്, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം ഷെറിൻ മാത്യു, സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ സിബു തോമസ്, ട്രസ്റ്റി പ്രവീൺ ഡേവിഡ്, സെക്രട്ടറി സാജൻ എബ്രഹാം, ജൂബിലി കൺവീനർ ഈപ്പൻ കോശി എന്നിവർ പ്രസംഗിച്ചു.




Comments