പശ്ചിമേഷ്യൻ സംഘർഷം: എയർ ഇന്ത്യ ഇറാന്‍റെ വ്യോമമേഖല ഒഴിവാക്കി
- Delhi Correspondent
- Apr 13, 2024
- 1 min read
New Delhi: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന്‍റെ വ്യോമ മേഖല ഒഴിവാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന ഫ്ലൈറ്റുകൾ ദൂരം കൂടിയ ഇതര പാതയിലൂടെയാണ് സർവ്വീസ് നടത്തുന്നത്. യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ രണ്ട് മണിക്കൂർ വരെ കൂടുതൽ സമയം എടുക്കും.
ഡമാസ്ക്കസിലെ ഇറാനിയൻ കോൺസുലേറ്റിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യൻ സംഘർഷം മൂർഛിച്ചത്. ഇറാന്‍റെ തിരിച്ചടി ഉടനെ ഉണ്ടാകുമെന്നാണ് അന്താരാഷ്‍ട്ര സമൂഹത്തിന്‍റെ ആശങ്ക.

Comments