പഞ്ചാബിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പഞ്ചാബിൽ ( ബംഗാ) ഇന്നു പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ ലവ്‍ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി (LPU) യിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശി ജസ്‌ന ജോർജ്ജാണ് മരിച്ചത്. വിദ്യാർത്ഥികളുടെ സംഘം മനാലിയിൽ പോയി മടങ്ങുകയായിരുന്നു. അവർ സഞ്ചരിച്ച ബസ് ഒരു ഫ്ലൈഓവറിൽ നിന്ന് മറിഞ്ഞ് താഴേക്ക് പതിച്ചാണ് അപകടം. കണ്ടക്ടർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.. ബന്ധുക്കൾ ഇന്ന് വൈകുന്നേരം പഞ്ചാബിൽ എത്തും .

ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു. കണ്ടക്ടരും മലയാളി പെൺകുട്ടിയും അടക്കം 3 പേര് മരണപെട്ടു. ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ ക്വിക്ക് റെസ്പോൺസ് പ്രവർത്തകരും സംസ്ഥാന ഭാരവാഹികളും പോസ്റ്റ്മോർട്ടം അടക്കമുള്ള കാര്യങ്ങളുമായി സംഭവ സ്ഥലത്തുണ്ട്. നാളെ ബോഡി നാട്ടിൽ കൊണ്ടുപോകാനാണ് പരിപാടി .




Comments