ഡൽഹി മലയാളി അസോസിയേഷൻ വികാസ്‌പുരി -ഹസ്താൽ ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 4-ാം തീയതി ഞായറാഴ്ച വികാസ്പുരി കേരള സ്കൂളിൽ വച്ച് നടത്തപ്പെടുന്നു .

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വികാസ്‌പുരി -ഹസ്തസൽ ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 4-ാം തീയതി ഞായറാഴ്ച വികാസ്പുരി കേരള സ്കൂളിൽ വച്ച് നടത്തപ്പെടുന്നു .വൈകുന്നേരം 4.00-ന് ചെണ്ടമേളത്തോടു കൂടി പരിപാടികൾ ആരംഭിക്കും 4.30 മണിക്ക് ഏരിയ ചെയർമാൻ ശ്രീ വെങ്കിടാചലത്തിന്റ്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരളഹൗസ് കൺട്രോളർ ശ്രീ ഹരികുമാർ എ എസ് മുഖ്യാതിഥിയാവും. ഡിഎംഎ പ്രസിഡന്റ് ശ്രീ കെ രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. എം സി ഡി കൗൺസിലർ ശ്രീ ഹരീഷ് ഒബ്‌റോയ് വിശിഷ്ടാതിഥിയുമാവും. ഡിഎം എ വൈസ് പ്രസിഡന്റ് ശ്രീ രഘുനാഥൻ നായർ കെ ജി മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനത്തിൽ ഫാദർ വിനയാനന്ദ് OIC ഓണ സന്ദേശം നൽകും
ഏരിയ സെക്രട്ടറി ശ്രീ ശ്രീകുമാർ പിള്ള സ്വാഗതം ആശംസിക്കും. ട്രഷറർ ജയന്ത് ജയദേവൻ , വനിതാ വിഭാഗം കൺവീനർ സിന്ധു അനിൽ , ഓണാഘോഷ കൺവീനർ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
സാംസ്‌കാരിക സമ്മേളനത്തിന് ശേഷം തുടങ്ങുന്ന കലാ സന്ധ്യയിൽ വിവിധ കല പരിപാടികൾ അരങ്ങേറും.
ചടങ്ങിൽ വിദ്യാഭ്യാസ മികവിനുള്ള അവാർഡ് വിതരണവും മലയാള ഭാഷ പഠന കേന്ദ്രങ്ങളിലെ അദ്ധ്യാപികമാരെ ആദരിക്കലും സമ്മാനദാനവും അനുമോദനങ്ങളും ഉണ്ടായിരിക്കും. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ചടങ്ങുകൾ സമാപിക്കും.,
കൂടുതൽ വിവരങ്ങൾക്ക്98735 44640, 9911601110, 9990307989, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




Comments