top of page

ലോക വയോജന ദിനത്തിൽ DMA മായാപുരി–ഹരിനഗർ ഏരിയയുടെ ആദരം

ന്യൂസ് ബ്യൂറോ , ഡൽഹി
49 minutes ago
1 min read

ന്യൂഡൽഹി: ലോക വയോജന ദിനത്തോടനുബന്ധിച്ച് DMA മായാപുരി–ഹരിനഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വയോജനങ്ങളെ അവരുടെ ഭവനങ്ങളിൽ നേരിട്ടെത്തി ആദരിച്ചു.



വയോജനങ്ങളോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനും അവരുടെ ജീവിതാനുഭവങ്ങളെയും സമൂഹത്തിനുള്ള സംഭാവനകളെയും അംഗീകരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.


DMA മായാപുരി–ഹരിനഗർ ഏരിയ വൈസ് ചെയർമാൻ ശ്രീ. ആർ. ആർ. നായരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ശ്രീ. എം. ബി. സുനിൽ കുമാർ, വിമൻസ് വിംഗ് കൺവീനർ ശ്രീമതി കെ. കെ. ബേബി, EC അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


വയോജനങ്ങളുടെ ഭവനങ്ങളിലെത്തി അവരുമായി സൗഹൃദം പങ്കുവെക്കുകയും ആരോഗ്യവും ക്ഷേമവും അന്വേഷിക്കുകയും ലോക വയോജന ദിനാശംസകൾ നേരുകയും ചെയ്തു. സമൂഹത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വയോജനങ്ങളെ ആദരിക്കുകയും അവർക്ക് ആവശ്യമായ സ്നേഹവും പരിഗണനയും ഉറപ്പാക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


വയോജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള DMA മായാപുരി–ഹരിനഗർ ഏരിയയുടെ ഈ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയായി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page