പഞ്ചാബിലെ ബംഗയിലെ വിനോദയാത്രയ്ക്കിടെ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മരിച്ച കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിനി ജോസ്‌ന ജോർജ് (22) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയായി.

ബംഗാ സിവിൽ ഹോസ്പിറ്റലിൽ എത്തി മൃതദേഹം ബന്ധുക്കളുടെ അഭാവത്തിൽ ഐമ പ്രവർത്തകർ പോറ്റ്മോർട്ടം നടത്തിച്ചു ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടലിൽ കൃത്യമായ നിയമ നടപടികൾ പൂർത്തിയാക്കി. എസ് പി , ഡി സി പി സ്ഥലം എം എൽ എ ഡോ. സുഖവിന്തർ കുമാർ സുഖി എന്നിവർ ഐമ പ്രവർത്തകരെ ഹോസ്പിറ്റലിൽ എത്തി കാണുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ബന്ധുക്കൾ ആണെന്ന് കരുതി അനുശോചനം അവർ അറിയിച്ചപ്പോൾ ഞങ്ങൾ മലയാളി സംഘടനാ പ്രവർത്തകർ ആണെന്ന് അവരെ അറിയിക്കുകയും ഉടനെ, എത്താത്ത സാഹചര്യത്തിൽ ഇത്രയും വലിയ ഉത്തരവാദിത്വം ഏറ്റെടുത്തു കാര്യങ്ങൾ വേഗത്തിൽ ചെയ്യുന്ന പ്രവർത്തകർക്ക് അവർ പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തു. ബംഗാ സെന്റ് ജോസഫ് സ്കൂൾ ഡയറക്ടർ ഫാദർ ജോമോൻ ചക്കര, ഫഗ്വാര തങ്ങൾ കൾച്ചറൽ സെന്റർ മാനേജർ ശ്രീ ഔഫ്, ഉസ്താദ് മുഹമ്മദ് മിസ്തബാ എന്നിവരും പെൺകുട്ടികളുടെ സഹപാഠികളും അടങ്ങുന്ന ആളുകൾ സ്ഥലത് ഐമ പ്രവർത്തകരെ സഹായിക്കാൻ എത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് ബോഡി ലുഥിയാന CMC മെഡിക്കൽ കോളേജിൽ എത്തിച്ചു ഐമ പ്രവർത്തകരുടെ ഉത്തരവാദിത്വത്തിൽ എമ്പാമിംഗ്, പാക്കിങ് അടക്കം നടത്തി ഇന്നലെ രാത്രി 12.30ഓടെ ലുധിയാന CMC ആശുപത്രിയിൽ മൃതദേഹം എംബാം ചെയ്ത് അപ്പോൾ നാട്ടിൽ നിന്നും ലുധിയാനാ യിൽ എത്തിയ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ബന്ധുക്കൾ മൃതദേഹവുമായി ആംബുലൻസിൽ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. എയർ ഇന്ത്യ അധികൃതരുമായി ഐമ ആദ്യമേ ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ അറിയിച്ചതിനാൽ കാർഗോ സെക്ഷനിൽ അതിവേഗം കാര്യങ്ങൾ പൂർത്തിയാക്കി. കൊച്ചി വിമാനത്താവളത്തിൽ ഐമ യുടെ അഭ്യർത്ഥന പ്രകാരം നോർക്കയുടെ ആംബുലൻസ് സേവനത്തിൽ മൃതദേഹം കോട്ടയം, കടുത്തുരുത്തിയിലേക്ക് കൊണ്ടുപോയി.
ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഉച്ചയോടെ നാട്ടിൽ സംസ്കാരം നടത്തും.
ഈ ദുഃഖകരമായ സാഹചര്യത്തിൽ പഞ്ചാബിൽ ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിച്ച് നൽകിയത് AIMA പ്രവർത്തകരാണ്. അപകട വിവരം കുട്ടിയുടെ അമ്മയെ വിളിച്ചു അറിയിക്കുന്ന അതീവ ദുഖകരമായ കാര്യവും മണിക്കൂറുകളോളം ബസ്സിന്റെ അടിയിൽ കുടുങ്ങി കിടന്ന മൃതദേഹം വേഗം പുറത്തെടുക്കാനുള്ള നിർദേശം പോലീസിന് നൽകുന്നത് അടക്കമുള്ള കാര്യങ്ങളും ശ്രീ അലക്സ് കൃത്യമായി നിർവഹിച്ചു.
മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നതുമുതൽ എംബാമിംഗ്, ആശുപത്രിയുമായി ബന്ധപ്പെട്ട നടപടികൾ, ആംബുലൻസ് സൗകര്യം, ഡൽഹിയിലേക്കുള്ള യാത്ര, വിമാനയാത്രയ്ക്കാവശ്യമായ ക്രമീകരണങ്ങൾ തുടങ്ങി ആവശ്യമായ എല്ലാ കാര്യങ്ങളിലും AIMA പ്രവർത്തകർ കുടുംബത്തോടൊപ്പം നിന്നു.
AIMA Quick Response National General Secretary ശ്രീ. Alex P. Sunil, AIMA Punjab General Secretary ശ്രീജിത്ത്, മെമ്പർ ശ്രീ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാബിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയത്.
വേദനയിലായ കുടുംബത്തിന് ആശ്വാസമായി, ഒരു മകളെ സ്വന്തം മകളെപ്പോലെ ചേർത്തുപിടിച്ച് അവസാന യാത്രയിലും കൂടെനിന്ന AIMA പ്രവർത്തകരുടെ ഈ ഇടപെടൽ ഏറെ മാതൃകാപരമാണ് എന്ന് കേരള സർക്കാർ മന്ത്രി യും കടുത്തുരുത്തി എം എൽ എ യും പരേതയുടെ നാട്ടുകാരനും ആയ ശ്രീ മോൻസ് ജോസഫ്, ശ്രീ അലക്സ് പീ സുനിലിനെ ഫോണിൽ ബന്ധപ്പെട്ട് അറിയിക്കുകയുണ്ടായി. പെൺകുട്ടിയുടെ പിതാവ് റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനും, മുൻപ് മന്ത്രിയുടെ ഗൺമാനും ആയിരുന്നു.
ജോസ്‌ന ജോർജിന്റെ അകാല വിയോഗത്തിൽ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ. 🌹 ശ്രീജിത്ത്
സെക്രട്ടറി
എയ്മ പഞ്ചാബ്




Comments