നെഹ്‍റുവിന്‍റെ റിക്കാർഡ് ഭേദിച്ച് മോദി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 10
- 1 min read

ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ബഹുമതി ഇനി നരേന്ദ്ര മോദിക്ക്. ഇന്ന് ജൂൺ 10 ന് മോദി പ്രധാനമന്ത്രി പദത്തിൽ 4399 ദിവസം തികക്കുകയാണ്.
ജവഹർലാൽ നെഹ്റുവിന്‍റെ റിക്കാർഡ് 4398 ദിവസമാണ്.
ഇന്ദിരാഗാന്ധിയുടെ തുടർച്ചയായ 4077 ദിവസമെന്ന റിക്കാർഡ് നരേന്ദ്ര മോദി കഴിഞ്ഞ ജൂലൈയിൽ പിന്നിട്ടിരുന്നു.
ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ബഹുമതി നേരത്തെ തന്നെ അദ്ദേഹം കരസ്ഥമാക്കിയതാണ്. അതുകൂടി ചേർത്താൽ അടുത്ത ഒക്‌ടോബറിൽ മോദി അധികാരസ്ഥാനത്ത് 25 വർഷം പൂർത്തിയാക്കും.




Comments