ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർത്ഥാടനകേന്ദ്രം എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളി അഞ്ച് കോടിയുടെ ജീവകാരുണ്യ പ്രത്യാശഭവന പദ്ധതിയ്ക്ക് തുടക്കം. ഇന്ന് മൂന്നിന് മന്ത്രി സജി ചെറിയാൻ ഉത്ഘാടനം നിർവ്വഹിക്കും.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 13
- 1 min read

എടത്വാ: സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ സ്വന്തം ഭവനമില്ലാതെ വേദനിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രത്യാശ ഭവനങ്ങള്‍ ഒരുക്കുന്നു. പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മൂന്നിന് എടത്വാ പള്ളി പില്‍ഗ്രിം ഹാളില്‍ നടക്കും ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനവും ചങ്ങനാശ്ശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം അടിസ്ഥാന ശിലാ വെഞ്ചരിപ്പ് കര്‍മ്മവും നിര്‍വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മുഖ്യ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തയ്ക്കാട് അധ്യക്ഷത വഹിക്കും. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ പദ്ധതി വിശദീകരിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ്,കൈക്കാരനും കോ-ഓ ർഡിനേഷൻ കൺവീനറുമായ ജെയ്‌സപ്പൻ മത്തായി,കൈക്കാരൻ പി. കെ. ഫ്രാൻസീസ്,ചാരിറ്റി കൺവീനർ ജോസിമോൻ അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.
ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് എടത്വായിലും സമീപ പ്രദേശങ്ങളിലായി സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങൾക്ക് പ്രത്യാശ ഭവനങ്ങള്‍ നിര്‍മ്മിച്ച് നൽകുന്നത്. 2025 ജൂബിലി വര്‍ഷം പ്രത്യാശയുടെ സന്ദേശം പകരുന്നവര്‍ ആവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഏറ്റെടുത്താണ് എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്ന എടത്വാ ഇടവക കുടുംബം ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒന്‍പത് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടും ഉള്‍പ്പടെ 29 പുതിയ വീടുകളും 40 വീടുകള്‍ പുതുക്കി പണിതും, സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍പ്പെട്ട 40 വീടുകള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായമേകിയും നടപ്പാക്കുന്ന 5 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നിറവേറുന്നത് . കൂടാതെ ചികിത്സ, വിദ്യാഭ്യാസം, പെന്‍ഷന്‍ സഹായങ്ങള്‍ക്കും ഇടവക സമൂഹമൊന്നാകെ കൈകോര്‍ക്കുയാണ് .
ഉദ്ഘാടന സമ്മേളനത്തിലും തുടർന്നും എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ കൈക്കാരന്‍മാരായ പി.കെ. ഫ്രാന്‍സീസ് കണ്ടത്തില്‍പറമ്പിൽ പത്തില്‍,ജെയ്‌സപ്പൻ മത്തായി കണ്ടത്തിൽ,ജെയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, കണ്‍വീനര്‍ ജോസിമോന്‍ അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു. ഫൊറോനാ പള്ളി അങ്കണത്തില്‍ ജൂബിലി ജീവകാരുണ്യ പ്രത്യാശ ഭവന സ്മരണയ്ക്കായി പ്രകൃതി സൗഹാര്‍ദ്ദ വൃക്ഷതൈകള്‍ മന്ത്രി സജി ചെറിയാന്‍ നടും.










Comments