ദ്വാരക മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഒക്‌ടോബർ 2 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 30, 2024
- 1 min read

ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഒക്‌ടോബർ 2 ന് നടക്കും. ദ്വാരക സെക്ടർ 11 ലെ NSS ഹാളിലാണ് ആഘോഷപരിപാടികൾ നടക്കുക. രാവിലെ 8.30 ന് പൂക്കളമിട്ട് തുടങ്ങുന്ന ആഘോഷങ്ങളിൽ തിരുവാതിരകളി, മറ്റ് കലാപരിപാടികൾ, വടം വലി മുതലായ ഇനങ്ങൾ ഉണ്ടായിരിക്കും. അക്കാഡമിക് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്.










Comments