തെരുവുകളിൽ ഇറങ്ങി,ചന്തകളിൽ കറങ്ങി ഇന്ത്യ മുന്നണി വോട്ടിനായിടീം കെ പി സി സി

ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിക്കാൻ ഡൽഹിയുടെ തെരുവുകളിലേക്ക് ഇറങ്ങുകയാണ് കെ പി സി സി യുടെ നാൽപത് അംഗ സംഘം .സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് സെൽ വഴി വിവിധ ഇടങ്ങളിലായി കോൺഗ്രസ് സംഘം വോട്ട് ചോദിക്കാനും എന്ത് കൊണ്ട് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്നു മുദ്രാവാക്യം വിളിച്ചും ജനങ്ങളോട് സംവദിക്കാനും ഉള്ള ശ്രമങ്ങൾ നടത്തുകയാണ്.
ഐസിസി വഴി ഉള്ള മലയാളി കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷന്റെ സഹായത്തോടെ
രോഹിണിയും, ദിൽഷാദ് ഗാർഡൻ,ദ്വാരകയിൽ അടക്കം വിവിധ ഇടങ്ങളിലാണ് പ്രചരണ ജാഥ യും യോഗങ്ങളും ആം ആദ്മി പാർട്ടിയിലെ നേതാക്കളെ അടക്കം ചേർത്ത് കെ പി സി സി സംഘം വിപുലമായി നടത്തി വരുന്നത്.
കേ. പി. സി.സി വൈസ് പ്രസിഡന്റും മുൻ എഎൽഎയുമായ വി പി സജീന്ദ്രൻ, പൊളിറ്റിക്കൽ affairs കമ്മിറ്റി അംഗം എം.ലിജു, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഒ. ജെ.ജനീഷ്, അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് സെക്രട്ടറി പി എൻ വൈശാഖ്, കേ. പി.സി.സി ജനറൽ സെക്രട്ടറി മാരയ കേ. പി ശ്രീകുമാർ , ആര് വി രാജേഷ് തുടങ്ങി കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്. യൂ. പോഷക സംഘടനകളുടെ ഭാഗമായ ജനപ്രതിനിധികൾ അടക്കുമുള്ള പ്രാദേശിക തലത്തിൽ പ്രവർത്തന പരിചയം ഉള്ള നേതാക്കളെ ക്യാമ്പയിന്റെ ഭാഗമായി കേരളത്തിൽ നിന്നും എത്തിച്ചിരിക്കുന്നത്. ഡൽഹിയിൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു കാംപയിൻ സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷൻ സഹായത്തോടെ നടത്തുന്നത്.
സംഘത്തിന് വേണ്ട നിർദേശം വിവരങ്ങൾ വോട്ടർമാരോട് സംവദിക്കാൻ ചെയ്യേണ്ട രീതികൾ ഇവ സിയോം കോർഡിനേറ്റർ മാർ വഴി മോക്ക് ട്രെയിനിംഗ് നൽകി.
ഹിന്ദിയിൽ ഉള്ള മുദ്രാവാക്യങ്ങൾ ഡിജിറ്റൽ ഡോക്യുമെന്റേഷൻ തുടങ്ങിയ നവീന രീതികളും പ്രചാരണ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഭാഷ പരിമിതി ഉണ്ടെങ്കിലും അതിനെ മറികടന്നും ചിലർ മികച്ച പ്രകടനം കാഴ്ച വെക്കുന്നതും കണ്ടതായും രോഹിണി യില് നിന്നുള്ള സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് സെൽ കോർഡി നേറ്ററും സാമൂഹ്യ പ്രവർത്തകനും ആയ സുനു എബ്രഹാം അഭിപ്രായപ്പെട്ടു.
വാതിൽപ്പടി കാമ്പയിൻ, ഡെമോ വെച്ചുള്ള നിശബ്ദ പ്രചരണം, നോട്ടീസ് വിതരണം, ഡിജിറ്റൽ ക്യാംപയിൻ,ഫോൺ കോൾ ക്യാംപയിൻ തുടങ്ങിയ കാര്യങ്ങളും സമാന്തരമായി കെ. പി . സി.സി.സംഘം നടത്തുന്നത് വരും ദിവസങ്ങളിലും തുടരുമെന്ന് കെ. പി.സി.സി.അറിയിച്ചു.




Comments