തീയേറ്ററുകളിൽ ആരവമായി ദേവര പാർട്ട് 1
- ഫിലിം ഡെസ്ക്
- Sep 27, 2024
- 1 min read

ജൂനിയർ എൻടിആർ ഡബിൾ റോളിൽ എത്തുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ദേവര ഇന്ന് റിലീസ് ചെയ്തു. കൊരട്ടല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ സെയ്‌ഫ് അലി ഖാനും ജാൻവി കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇരുവരുടെയും ആദ്യ തെലുങ്ക് ചിത്രമാണ് ഇത്. മലയാള താരം ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നു. യുവസുധ ആർട്ട്‍സും എൻടിആർ ആർട്ട്‍സും സംയുക്തമായാണ് നിർമ്മാണം.










Comments