top of page

ഡൽഹി വോട്ടർമാർക്ക് പോളിംഗ് ദിനത്തിൽ ഒട്ടനവധി ഓഫറുകൾ

  • പി. വി ജോസഫ്
  • Apr 26, 2024
  • 1 min read


ree

New Delhi: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടർമാരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ മുൻസിപ്പൽ കോർപ്പറേഷൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞ് എത്തുന്നവർക്ക് ഹോട്ടലുകളിലും മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും പ്രത്യേക ഡീലുകളും ഓഫറുകളും നൽകാൻ MCD ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.

2024 മെയ് 25 നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. ഓഫർ പ്രയോജനപ്പെടുത്താൻ വോട്ട് ചെയ്തതിന്‍റെ തെളിവായി വിരലിലെ മഷി അടയാളം കാണിച്ചാൽ മതി.

വിവിധ മാർക്കറ്റുകളിലെ വ്യാപാര സംഘടനകളും, നാഷണൽ റസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) യുമായി അഫിലിയേറ്റ് ചെയ്ത റസ്റ്റോറന്‍റുകളും ഹോട്ടലുകളും ഉപഭോക്താക്കൾക്ക് 10 മുതൽ 20 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേശവപുരം സോണിലെ വിവിധ സ്ഥാപനങ്ങൾ 30 ശതമാനം ഇളവ് ഓഫർ ചെയ്തിട്ടുണ്ട്.

ഏറ്റവും ആകർഷകമായ ഓഫർ ദ്വാരകയിലെ റാഡിസൺ ബ്ലൂ ഹോട്ടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുഫെ ലഞ്ചിന് 50 ശതമാനവും ബുഫെ ഡിന്നറിന് 30 ശതമാനവും ഡിസ്ക്കൗണ്ടാണ് ലഭിക്കുക. ഡൽഹിയിലെ പോളിംഗ് ദിനത്തിൽ മാത്രമാണ് ഈ ഓഫർ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page