ഡൽഹിയിൽ വരുന്നു ഹൈഡ്രജൻ ബസ്സുകൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 29
- 1 min read

പൊതുഗതാഗതത്തിന് ക്ലീൻ എനർജിയിലേക്കുള്ള മുന്നേറ്റത്തിന്‍റെ ഭാഗമായി നഗരത്തിൽ ഹൈഡ്രജൻ ബസ്സുകൾ ഓടിക്കാനുള്ള ആലോചനയിലാണ് ഡൽഹി ഗവൺമെന്‍റ്. CSR സംരംഭത്തിൽ NTPC ലിമിറ്റഡാണ് ബസ്സുകൾ നൽകുക. DTC യും NTPC യും അതിനുള്ള ധാരണാപത്രം തയ്യാറാക്കി വരികയാണ്. ട്രാൻസ്‍പോർട്ട് വകുപ്പ് മന്ത്രി പങ്കജ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം.
നിലവിൽ രണ്ട് ബസ്സുകൾ സെൻട്രൽ വിസ്റ്റാ ഏരിയയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഗവൺമെന്‍റ് ഹൗസിംഗ് കോളനികളും അടുത്തുള്ള മെട്രോ സ്റ്റേഷനുകളും തമ്മിൽ ബന്ധിപ്പിച്ച് DMRC യാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.
റീഫ്യുവലിംഗ് സ്റ്റേഷനുകളുടെ അഭാവമാണ് പ്രശ്നം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ഫരീദാബാദ് സ്റ്റേഷനിൽ മാത്രമാണ് നിലവിൽ സൗകര്യമുള്ളത്.




Comments