top of page

ഡൽഹിയിൽ ക്ലിനിക്കിൽ ഡോക്‌ടർ വെടിയേറ്റു മരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 3, 2024
  • 1 min read
ree

ന്യൂഡൽഹി: കാളിന്ദി കുഞ്ജിലെ ഒരു നെഴ്‌സിംഗ് ഹോമിലെത്തിയ രണ്ട് പേർ ഡോക്‌ടറെ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച്ച പുലർച്ചെ 1.45 നാണ് ആക്രമണം നടന്നത്. നിമ ഹോസ്പ്പിറ്റിലെ യുനാനി ഡോക്‌ടർ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തെത്തിയ പോലീസ് വെടിയേറ്റ് മരിച്ചു കിടക്കുന്ന ഡോക്‌ടറെയാണ് കണ്ടത്. തലയുടെ ഇടതുഭാഗത്താണ് വെടിയേറ്റത്. ജില്ലാ ക്രൈം യൂണിറ്റിലെ ഫോറൻസിക് ടീം എത്തി തെളിവുകൾ ശേഖരിച്ചു. 16-17 വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. കാൽപ്പാദത്തിൽ മുറിവേറ്റ ഒരാളും കൂട്ടുകാരനുമാണ് പുലർച്ചെ 1 മണിക്ക് ക്ലിനിക്കിൽ എത്തിയത്. മുറിവ് വെച്ചുകെട്ടിയ ശേഷം മരുന്നിന്‍റെ കുറിപ്പടി വാങ്ങാനായി ഇരുവരും ഡോക്‌ടറിന്‍റെ മുറിയിൽ കയറി. ഉടനെ വെടിയൊച്ച കേട്ടെന്ന് ക്ലിനിക്കിലെ നെഴ്‌സ് പറഞ്ഞു. അക്രമികൾ തലേദിവസവും ക്ലിനിക്കിൽ എത്തിയിരുന്നെന്നും, പ്രകോപനത്തിന് യാതൊരു കാരണവും ഇല്ലെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രജേഷ് ദേവ് പറഞ്ഞു. അക്രമികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം നടക്കുകയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page