top of page

ഡൽഹിയിൽ ഇ-വെഹിക്കിൾ റാലി ഒക്‌ടോബറിൽ

  • പി. വി ജോസഫ്
  • Sep 24, 2024
  • 1 min read
ree

ക്‌ടോബർ ആദ്യവാരം ഡൽഹിയിൽ പരിസ്ഥിതി ഡിപ്പാർട്ട്‍മെന്‍റ് ഇ-വെഹിക്കിൾ റാലി സംഘടിപ്പിക്കും. ഇലക്ട്രിക്ക് വാഹനങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും, അവയുടെ ഉപയോഗത്തിന് പ്രോത്സാഹനം നൽകുകയുമാണ് ലക്ഷ്യം. റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഉടനെ ഒരു ലിങ്ക് ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.


രാജ്‍ഘട്ടിന് സമീപമാണ് റാലി നടക്കുക. അതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 ആണ് അവസാന തീയതി. 5.76 ലക്ഷം രൂപയാണ് EV പരേഡിനായി കണക്കാക്കുന്ന ചെലവ്. ടെൻഡർ ലഭിക്കുന്നവർക്ക് റാലിക്കായുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കാൻ അഞ്ച് ദിവസമാണ് ലഭിക്കുക.


ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് പ്രോത്സാഹനം നൽകുകയും, വഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തുകാട്ടുകയുമാണ് ഈ ഇവന്‍റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page